fbpx

മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠയും നാഗബലിയും നടന്നു

മൂന്നിയൂർ: മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠയും നാഗബലിയും നടന്നു. ബുധനാഴ്ച രാവിലെയാണ് നാഗ പ്രതിഷ്ഠ നടന്നത്. വൈകിട്ട് നാഗബലിയും നടന്നു. പാതിര കുന്നത്ത് മനക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മിതത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഡിസംബർ 26 ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കുമെന്ന് ക്ഷേത്രം കാരണവർ അറിയിച്ചു.

ഫോട്ടോ: മൂന്നിയൂർ കളിയാട്ടക്കാവിൽ പാതിര കുന്നത്ത് മനക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നാഗ പ്രതിഷ്ഠ നടത്തുന്നു.