മൂന്നിയൂരില്‍ ന്യൂ ഡയമണ്ട് പാലക്കല്‍ ചാമ്പ്യന്‍മാര്‍
തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ കേരളോത്സവത്തിന് കലാ മത്സരങ്ങളോടെ സമാപനമായി. നവംബര്‍ 6 ന് ആരംഭിച്ച് ഗെയിംസ്, അത്ലറ്റിക്സ്, ആര്‍ട്സ്, നീന്തല്‍ തുടങ്ങിയ വിവിധ മത്സരങ്ങള്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ നടത്തപ്പെട്ടു. 122 പോയന്റ് നേടി ന്യൂ ഡയമണ്ട് ക്ലബ്ബ് പാലക്കല്‍ ഒാവറോള്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ 77 പോയന്റ് നേടിയ ഹീറോ പാറേക്കാവ് രണ്ടാം സ്ഥാനവും 75 പോയന്റ് നേടി സഹൃദയ മുട്ടിച്ചിറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സെഷന്‍ ഉദ്ഘാടനവും ട്രോഫി വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജാഫര്‍ വെളിമുക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശംസുദ്ധീന്‍ മണമ്മല്‍, പി.പി സഫീര്‍, നൗഷാദ് തിരുത്തുമ്മല്‍, ചാന്ത് അബ്ദുസമദ്, എന്‍.എം റഫീഖ്, ജംഷീന പൂവ്വാട്ടില്‍, സല്‍മ നിയാസ്, മര്‍വ്വ ഖാദര്‍, രാജന്‍ ചെരിച്ചിയില്‍, അഹമ്മദ് ഹുസൈന്‍, ടി.ഉമ്മു സല്‍മ, സഹീറ കൈതകത്ത്, സാജിത ടീച്ചര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ വി.ആസിഫ്, സംഘാടക സമിതി അംഗങ്ങളായ അന്‍സാര്‍ കളിയാട്ടമുക്ക്, ശിഹാബുദ്ധീന്‍ പാറക്കടവ്, എം.ശമീം, കെ.കെ മുജീബ്, സി.എം ശാഫി, കെ.പി റാസിഖ്, ആബിദ് കുന്നത്ത് പറമ്പ് എന്നിവര്‍ സംസാരിച്ചു.