മൂന്നിയൂര്‍ പഞ്ചായത്ത് പ്രതിഭകളെ ആദരിച്ചു
തിരൂരങ്ങാടി : ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവരെയും മറ്റു മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. തലപ്പാറ ഷാദി ഒാഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആദരവ് 2k23 യുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സറീന ഹസിബ് ഉദ്ഘടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അനുമോദന പ്രസംഗം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജാഫര്‍ വെളിമുക്ക്, സി.ടി അയ്യപ്പന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷംസുദ്ധീന്‍ മണമ്മല്‍, നൗഷാദ് തിരുത്തുമ്മല്‍, പി.പി സഫീര്‍, പി.വി വാഹിദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഹനീഫ മൂന്നിയൂര്‍, ബാങ്ക് പ്രസിഡന്റ് അസീസ് കുന്നുമ്മല്‍, എം.എ അസീസ്, കുട്ടശ്ശേരി ശരീഫ, വി.കെ സുബൈദ, സി.എം.കെ മൊയ്തീന്‍ കുട്ടി, പി.കെ മുഹമ്മദ് ഹാജി, പഞ്ചായത്ത് സെക്രട്ടറി ഉണ്ണി എന്നിവര്‍ സംസാരിച്ചു. ഡോപ് നീറ്റ് സ്കൂള്‍ ഡയറക്ടേയ്സായ അഫ്സല്‍ സഫ്വാന്‍, ഡോ.മുഹമ്മദ് ആസിഫ് എന്നിവര്‍ കരിയര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇