വിലക്കയറ്റത്തിനെതിരെപ്രധിഷേധത്തെരുവ് സംഘടിപ്പിച്ചു

മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പടിക്കൽ അങ്ങാടിയിൽ സംഘടിപ്പിച്ച പിണറായി സർക്കാറിനെതിരെയുള്ള പ്രതിഷേധത്തെരുവ് പങ്കാളിത്തം കൊണ്ടും പ്രതിഷേധ മുദ്രാവാക്യം കൊണ്ടും ശ്രദ്ധേയമായി. നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവും, വിലക്കയറ്റം പിടിച്ചു നിർത്താൻ ഗവർമെന്റ് ജാഗ്രത കാണിക്കാത്തതിലുമുള്ള പ്രതിഷേധം പ്രസംഗകർ വരച്ചുകാട്ടി. മാവേലി സ്റ്റോറുകളിൽ പോലും സബ്സിഡി സാധനങ്ങൾ ഇല്ലാത്തത് വിലവർദ്ധനവിന് ആക്കം കൂട്ടിയിട്ടുണ്ട്.വി.പി.കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് എം.എ.ഖാദർ ഉൽഘാടനം ചെയ്തു. ഹനീഫ മൂന്നിയൂർ, എം.സൈതലവി, അൻസാർ കളിയാട്ടമുക്ക് എന്നിവർ പ്രസംഗിച്ചു. എൻ.എം. അൻവർ, പി.കെ അബ്ദുറഹിമാൻ , അസീസ് ചെനാത്ത്, പൂക്കാടൻ കുഞ്ഞോൻ , സ്റ്റാര്‍ മുഹമ്മദ്, ജാഫര്‍ വെളിമുക്ക്, യു.ഉമ്മർകോയ, ജാഫർ ചേളാരി, സുഹൈൽ പാറക്കടവ്, സി.വി മുഹമ്മദാജി, സി.കെ മുസ്തഫ, പി.പി സഫീര്‍ എന്നിവർ നേതൃത്വം നൽകി.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.അസീസ് സ്വാഗതവും, യു. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇