മൂന്നിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോൽസവം ‘ തൂവൽ’ ശ്രദ്ധേയമായി.

മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്തിലെ ഭിന്നശേഷി ക്കാർക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലാ-കായികമേള ” തൂവൽ” ഏറെ ശ്രദ്ധേയമായി. തലപ്പാറ ശാദി ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. പരിമിതികൾക്കിടയിലും കായിക മേളയിൽ ഒട്ടേറെ പേർ മൽസരത്തിനിറങ്ങി. കലാമേളയിൽ പ്രേക്ഷകരുടെ കണ്ണും കാതും മനസ്സും നിറച്ചുള്ള കലാപരിടികളാണ് അവതരിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ പരിപാടി ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർ പേഴ്സൺ ജാസ്മിൻ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവും ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് ജേതാവുമായ അമൽ ഇക്ബാൽ മുഖ്യാത്ഥിയായി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി.പി. സുബൈദ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മണമ്മൽ ശംസു,എൻ.എം റഫീഖ്, പി.പി. അബ്ദുസ്സമദ്, സഫീർ . പി.പി, രാജൻ ചെരിച്ചിൽ, നൗഷാദ് തിരുത്തുമ്മൽ ,ജംഷീന പൂവാട്ടിൽ, സൽമ നിയാസ്,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉണ്ണി, അഷ്റഫ് കളത്തിങ്ങൽ പാറ, സിദ്ധീഖ് എം. പ്രസംഗിച്ചു. ഐ.സി. ഡി.എസ് സൂപ്പർവൈസർമാരായ ഡോ: അഭിജിത സ്വാഗതവും ഹഫ്സത്ത് അടാട്ടിൽ നന്ദിയും പറഞ്ഞു. ആടിയും പാടിയും കളിച്ചും ഭിന്നശേഷി മാലാഖമാർ കലോൽസവം വേറിട്ടതാക്കി. പങ്കെടുത്ത മുഴുവൻ പേർക്കും സമ്മാന ങ്ങളും നൽകി.

റിപ്പോർട്ട്‌!അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.