fbpx

മൂന്നിയൂർ മാസ് ക്ലബ്ബ് വാണി ജയറാം അനുസ്മരണം നടത്തി,

മൂന്നിയൂർ : മൂന്നിയൂർ മാസ് മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വാണിജയറാം അനുസ്മരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഡോ: ടി എം അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഗായികയും ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗവുമായ സാജിത ടീച്ചർ വാണി ജയറാം അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. അബ്ദുറഹ്മാൻ അമ്പാടി, ഡോ.സുരേഷ് കുമാർ , ഡോ. സലീം. ഡോ , സക്കീന. ഡോ. രാഖി സുരേഷ്, ഇഖ്ബാൽ രണ്ട ത്താണി, ഒ, പി.മുനീർ വിനീഷ് വിജയൻ , എന്നിവർ വാണിയമ്മയെ അനുസ്മരിച്ച് ആശംസകളർപ്പിച്ചു. തുടർന്ന് മാസ് ക്ലബ്ബ് കലാകാരൻമാരും കലാകാരികളും അണി നിരന്ന സംഗീത വിരുന്നിൽ വാണി ജയറാം പാടി അനശ്വരമാക്കിയ പാട്ടുകൾ പാടി സദസ്സിനെ വാണിയമ്മയുടെ കാലത്തെ ഓർമ്മിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് സൈദ് മാലിഖ് മൂന്നിയൂർ , റഷീദ് തിരൂരങ്ങാടി. റഫീഖ് ബാലേരി. തബല മുഹമ്മദ്, സലീം കാലിക്കറ്റ്, മുബശ്ശിർ മൂന്നിയൂർ, , ബാലകൃഷ്ണൻ വെന്നിയുർ , സിഫ്ലസിനു വൈരങ്കോട്, മിഷാൽ മൂന്നിയൂർ, അഭിനവ്യ പരപ്പനങ്ങാടി , എന്നിവർ നേതൃത്വം നൽകി.