മൂന്നിയൂർ മാസ് ക്ലബ്ബ് വയോജന ടൂർ സംഘടിപ്പിച്ചു

*മൂന്നിയൂർ : മൂന്നിയൂർ മാസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. മൂന്നിയൂർ ആലിൻ ചുവട്ടിൽ നിന്നും പൊതു പ്രവർത്തകൻ കെ. മൊയ്തീൻ കുട്ടി ക്ലബ്ബ് പ്രസിഡന്റ് ഡോ: ടി.എം അബുബക്കറിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ . കെ.പി. മുഹമ്മദ്, കല്ലൻ ഹുസൈൻ, വി.പി.അഹമ്മദ് കുട്ടി, ചാനേ ത്ത്അബ്ദു.പി.പി.കെ ബാവ കളിയാട്ട മുക്ക് , ചെമ്പൻ റഷീദ്, മുഹമ്മദ് പിച്ചൻ വീടൻ . വി.പി.അബ്ദുൽ മജീദ്, സി.എം.ബഷീർ എന്നിവർ പങ്കെടുത്തു.മുതിർന്ന പൗരൻമാർക്ക് ഉല്ലാസ യാത്ര പുതിയ അനുഭവമായി മാറി, പ്രായം മറന്ന് ഗാനം ആലപിച്ചും അനുഭവങ്ങൾ പങ്ക് വെച്ചു മുളള യാത്ര ശ്രദ്ധേയമായി. യാത്ര തൃശൂർ ജില്ലയിലെ കേച്ചേരിയിലേത്തിയപ്പോൾ പ്രശസ്ത ഗാനരചയിതാവ് മർഹും യൂസഫലി കേച്ചേരിയുടെ വീട് സന്ദർശനവും ഇനിയും മരിക്കാത്ത അദ്ധേഹത്തിന്റെ ഗാനങ്ങൾമാസ് ക്ലബ്ബ് കലാകാരൻമാർ അദ്ധേഹത്തിന്റെ സ്വീകരണ മുറിയിൽ ചായാചിത്രത്തിന് മുന്നിലിരുന്ന് പാടിയപ്പോൾ അത് ഒരു വേറിട്ട കാഴ്ച്ചയായി മാറി. ഭാരവാഹികളായ സൈത് മാലിഖ്മൂന്നിയൂർ, ഒ ,പി മുനീർ. മൊയ്തീൻ മൂന്നിയൂർ, സാജിതടീച്ചർ, വിനീഷ് കുന്നത്ത് പറമ്പ്, രദീപ് സലാമത്ത് നഗർ . റഷീദ് തിരൂരങ്ങാടി , എന്നിവർ നേത്രത്വം നൽകി ,

Comments are closed.