നാട്ടുവഴികൾ ചുറ്റി പൊയ്ക്കുതിര സംഘങ്ങൾ നാളെ കളിയാട്ടക്കാവിലേക്ക് -കേളി കേട്ട മൂന്നിയൂർ കോഴിക്കളിയാട്ടം നാളെ

തിരൂരങ്ങാടി: താളമേളപ്പെരുക്കത്തിൻ്റെ അകമ്പടിയോടെ ദേശവഴികൾ ചുറ്റിയെത്തുന്ന പൊയ്കുതിര സംഘങ്ങൾ ഇന്ന് കളിയാട്ടക്കാവിലെത്തും മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നതാണ് പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടക്കാവ് കോഴികളിയാട്ടം കളിയാട്ടം കാപ്പൊലിച്ച് പത്താം നാൾ വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ കോഴി കളിയാട്ടം നടക്കുക. .17നാൾ നീണ്ട് നിൽക്കുന്ന കളിയാട്ട മഹോത്സവത്തിൽ കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർസംഘങ്ങളായി വന്നെത്തുന്ന കോഴിക്കളിയാട്ടം മലബാറിൽ ഏറെ പ്രസിദ്ധമാണ്. കോഴിക്കളിയാട്ട മഹോൽസവത്തിൽ മുളയും തുണിയും കുരുത്തോലയും കൊണ്ട് നിർമ്മിച്ച പൊയ്കുതിര വരവുകൾ മൂന്നിയൂർ ദേശത്തെയാകെ ഇളക്കി മറിക്കും ഉച്ചയോടെ കാവിലെത്തുന്ന സാംബവ മൂപ്പൻ്റെ പൊയ്ക്കുതിരയെ കുതിര പ്ലാക്കൽ തച്ചുടക്കുന്നതോടെ പൊയ്ക്കുതിര സംഘങ്ങൾ കാവിലേക്ക് പ്രവേശിച്ചു തുടങ്ങുംകോഴിക്കളിയാട്ട ദിവസത്തെ കാർഷിക ചന്ത മറ്റൊരു കാഴ്ചപ്പൂരമാണ്. വിത്തും വിളകളും, കൃഷി മത്സ്യബന്ധന ഉപകരണങ്ങൾ, കൃഷിപ്പണിയായുധ ശേഖരം ഉൾപ്പെടെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ വരെ ഇവിടത്തെ വിപണിയിൽ കിട്ടും. കളിയാട്ടക്കാവിലമ്മയുടെ അനുഗ്രഹശക്തി തിരിച്ചറിഞ്ഞവർ വർഷം തോറും കളിയാട്ടത്തിനെത്തുകയാണ് പതിവ്മൂന്നിയൂർ കളിയാട്ടം: തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ പാലിക്കണംതിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടക്കാവിലെ കളിയാട്ട ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പൊയ്ക്കുതിര സംഘങ്ങളും ദേശീയപാതയിലൂടെയുള്ള യാത്രക്കാരും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. പൊയ്ക്കുതിരസംഘങ്ങൾ രാത്രി എട്ടുമണിക്കുള്ളിൽ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂർത്തിയാക്കണം. പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിലെത്തുന്നത് പൂർത്തിയായതിനുശേഷമുള്ള ആചാരചടങ്ങുകൾ നടത്തുന്നതിന് സൗകര്യപ്രദമായ രീതിയിൽ സംഘങ്ങൾ ക്ഷേത്രത്തിലെത്തി മടങ്ങണം. ഡി.ജെ. സൗണ്ട് സിസ്റ്റമടക്കമുള്ള ഉയർന്നശബ്ദമുള്ള ഉപകരണങ്ങൾ പൊയ്ക്കുതിര സംഘങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട് വാഹനങ്ങളിലെത്തുന്ന സംഘങ്ങൾ ദേശീയപാതയിലെ വെളിമുക്കിന് സമീപവും കൊളപ്പുറത്തിന് സമീപവും വാഹനങ്ങൾ നിർത്തി കാൽനടയായി ക്ഷേത്രത്തിലെത്തെണം. തടസ്സമാകുന്ന രൂപത്തിൽ റോഡിലേക്ക് ഇറക്കിവെച്ചുള്ള തെരുവുകച്ചവടങ്ങൾ എവിടെയും അനുവദിക്കില്ല. 400-പോലീസുകാരെ സുരക്ഷാചുമതലക്കായി നിയമിച്ചിട്ടുണ്ട്ദേശീയപാതയിൽ ഗതാഗതനിയന്ത്രണംതിരൂരങ്ങാടി: ഇന്ന് രാവിലെ 10 മുതൽ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ദേശീയപാത വികസനപ്രവർത്തനങ്ങളുടെ നിർമാണ ആവശ്യങ്ങൾക്കുള്ള ലോറികൾ സർവീസ് നടത്തുന്നത് നിർത്തിവെക്കണമെന്ന് ദേശീയപാത അതോറ്റിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട് വലിയ കുഴികൾ കുഴിച്ചിട്ടുള്ള ഭാഗങ്ങളിൽ സുരക്ഷാവേലികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കുഴികൾക്ക് സമീപം നിലവിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സുരക്ഷാഭിത്തികൾ വിടവുകളില്ലാതെയും പുനസ്ഥാപിച്ചിട്ടുണ്ട് കോഴിക്കോട് ഭാഗത്തുനിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ സർവകലാശാല കാമ്പസിന് സമീപം ചെട്ടിയാർമാട് റോഡുവഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഇതേപാതയിലൂടെ പോകണം. തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോഹിനൂരിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പറമ്പിൽപീടിക-കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയിൽ പ്രവേശിക്കണം. തിരിച്ച് തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കർ ലോറികൾ, വലിയചരക്ക് ലോറികൾ എന്നിവ ഇതുവഴി സർവീസ് നടത്താതെ നിർത്തിയിടണമെന്നും തിരൂരങ്ങാടി പോലീസ് അറിയിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇