മൂന്നിയൂർ ജലനിധി നാടിന് സമർപ്പിച്ചു!എല്ലാ ഗ്രാമീണർക്കും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും – മന്ത്രി റോഷി അഗസ്റ്റിൻ

തിരൂരങ്ങാടി :എല്ലാ ഗ്രാമീണ ജന ങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .മൂന്നിയൂർ -ജലനിധി കുടിവെള്ള പദ്ധതി നാടിനായി സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സർക്കാർ അധികാരത്തിന് വന്ന തിനുശേഷം 17 ലക്ഷം കുടുംബങ്ങൾക്കാണ് ശുദ്ധജലം വിതരണം ചെയ്തത്.കഴിഞ്ഞ ഒന്നര വർഷം കൊണ്ട് അത് 35 ലക്ഷമാക്കി ഉ യർത്താൻ സാധിച്ചു.സം സ്ഥാനത്തെ ഗ്രാമീണ ഭവനങ്ങളുടെ എ ണ്ണം 70 ലക്ഷത്തി 85000 -ത്തിനു മുകളിൽ വരും.അടുത്ത 2024 ഡിസംബറോടെ ഇത്രയും വീടു കൾക്ക് ശുദ്ധജലം എത്തിക്കാ നാണ് സർക്കാർലക്ഷ്യമിടുന്ന ത്. മാത്രമല്ലഅമൃത പദ്ധതിയി ലൂടെ കൂടുതൽ പേർക്ക് എത്തി ക്കാനുംപരിപാടിയുണ്ട്.കുടിവെള്ള പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ വിതരണം ചെയ്യാൻ പാ ടുള്ളൂ.ജലനിധി മിഷന്റെ ഭാഗ മായി 83 ഇടങ്ങളിൽ ജല പരിശോധ നയ്ക്കായി ലാബുകൾ സജ്ജീകരി ച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലയി ൽ എല്ലാ ഗ്രാമങ്ങളിലും കുടിവെ ള്ളം എത്തിക്കാൻ 5520 കോടി അനുവ ദിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മ ന്ത്രി പറഞ്ഞു.മൂന്നിയൂർ പഞ്ചായ ത്തിലെ 5501കുടുംബങ്ങളാണ് നിലവിൽ പദ്ധതിയിൽ അം ഗമായി ട്ടുള്ളത്. ഇത് പ്രകാരം 25000 പേർ ക്ക് കൂടി വെ ള്ളം പ്രയോജന ലഭിക്കുന്നുണ്ട്.പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ എ പി.അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ 2504 കുടുംബങ്ങൾക്കാണ് പ്രഥമ ഘട്ടത്തി വെള്ളം നൽകുന്നത്. ഇതു മൂലം 25000 ത്തിലധികം പേർക്ക് കുടിവെള്ളം ലഭിക്കും. ജല സ്രോതസ്സടക്കം മുഴുവൻ സാങ്കെതിക പ്രവർത്തനവും ശുദ്ധജല വിതരണ സൊസൈറ്റി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ ജി.പി. പദ്ധതിയാണിത്. ചടങ്ങിൽഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എൻ.എം സുഹ്റാബി സ്വാഗതം പറഞ്ഞു. മൊബൈൽ ആപ്ലോഞ്ചിംഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആൽച്ചാട്ടിൽ നിർവഹിച്ചു.ജലനിധി എക്സിക്യുട്ടീവ് ഡയറക്ടർ ഡോ ദിനേശൻ ഐ എ എസ് റിപ്പോർട്ടവതരിപ്പിച്ചു..എസ്.എൽ ഇ സി.സെക്രട്ടറി ഹനീഫ മൂന്നിയൂർ പദ്ധതി വിശദീരണം നടത്തി. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ ഉസ്മാൻ , ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർ പെർസൺ സറീന ഹസീബ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മത്, ബക്കർ ചെർന്നൂർ, സി.പി. സുബൈദാ ജാസ്മിൻ മുനീർ പി.പി.മുനീർ മാസ്റ്റർ, ആർ പി.ഡി. സഹീർ ജംഷീന പുവ്വാട്ടിൽ, നൗഷാദ് തിരുത്തുമ്മൽ, മത്തായി യോഹന്നാൻ, ജോണി പുല്ലന്താണി.എം. എ അസീസ് കെ.മൊയ്തീൻ കുട്ടി, കെ.പി.ബാലകൃഷ്ണൻ , പ്രകാശൻ കെ പി, കുട്ടശേരി ഷരീഫ , എൻ എം. അൻവർ സാദാത്ത് അസീസ് കുന്നുമ്മൽ, അലി അഷ്റഫ്, ഹബീബുറഹ്മാൻ കെ. ഉണ്ണി പ്രസംഗിച്ചു.. പ്രമുഖ മാപ്പിള പാട്ട് ഗായകരായ മെഹ്റിൻ, അബ്ദുൽ ഹയ്യ് ടീം അവതരിപ്പിച്ച ഗാന വിരുന്നും നടന്നു.കടലുണ്ടി പുഴക്ക് സമീപം കുണ്ടംകടവിൽ ജല സ്രോതസ്സും പാറാക്കാവിൽ ജലശുദ്ധീകരണ ശാലയും എഴ് ലക്ഷം കപ്പാസിറ്റിയുള്ള ജലസംഭരണിയും ഏറ്റവും ഉയർന്ന സ്ഥമായ ചേളാരിയിൽ 4.25 ലക്ഷം ലിറ്റർ ഉൾക്കൊള്ളാവുന്ന ജലസംഭരണിയും സ്ഥാപിച്ചാണ് വെള്ളം എത്തിക്കുന്നത് 30,66,38, 965 രൂപ പദ്ധതി പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചു.. ഇതോടൊപ്പം വെളിമുക്കിലും പാറക്കടവിലും രണ്ട് മിനി കുടിവെള്ള പദ്ധതി കൂടി സ്ഥാപിച്ചു. കേരളത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വെള്ളം നൽകുന്നത് എന്ന പ്രത്യേകത മൂന്നിയൂരിന് സ്വന്തമാണ്. 10000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് മിനിമം ചാർജ് 110 രൂപയാണ് ഈടാക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇