മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പൊരുക്കി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് തലപ്പാറയില്‍ വെച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ മിംസ് ആശുപത്രിയുടെയും തിരൂര്‍ ട്രിനിറ്റി കണ്ണാശുപത്രിയുടെയും സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയത്. കാര്‍ഡിയോളജി, ഇ.സി.ജി, ഷുഗര്‍, പ്രഷര്‍, കണ്ണ് തുടങ്ങിയ പരിശോധനകള്‍ ക്യാമ്പില്‍ നടന്നു. ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റാര്‍ മുഹമ്മദ്, മെമ്പര്‍മാരായ ഷംസുദ്ധീന്‍ മണമ്മല്‍, ചാന്ത് അബ്ദുസമദ്, എന്‍.എം റഫീഖ്, നൗഷാദ് തിരുത്തുമ്മല്‍, രാജന്‍ ചെരിച്ചിയില്‍, പി.പി സഫീര്‍, രമണി അത്തേക്കാട്ടില്‍, ജംഷീന പൂവ്വാട്ടില്‍, മര്‍വ്വ ഖാദര്‍, സഹീറ കൈതകത്ത്, സല്‍മ നിയാസ്, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, മെഡിക്കല്‍ ഒാഫീസര്‍ ഡോ.ഹര്‍ഷാദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സബിത എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.ചിത്രം : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് തലപ്പാറയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അധ്യക്ഷ എന്‍.എം സുഹറാബി നിര്‍വ്വഹിക്കുന്നു

Comments are closed.