ഭിന്നശേഷിക്കാർക്കും വൃദ്ധ ജനങ്ങൾക്കും പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നിയൂരില്‍ ബജറ്റ് അവതരിപ്പിച്ചു
.മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ 42.54 കോടി വരവും 33.56 കോടി ചിലവും 8.98 കോടി മിച്ചവും പ്രതീക്ഷിക്കുന്ന കരട് ബജറ്റ് അവതരണം വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ നിര്‍വ്വഹിച്ചു. പാര്‍പ്പിടം 4 കോടി, കൃഷി 1.5 കോടി, ആസ്ഥി വികസനം 2.5 കോടി, ആരോഗ്യം 1.5 കോടി, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം 1.5 കോടി, സാഭൂഹ്യക്ഷേമം 1 കോടി, വിദ്യാഭ്യാസം 50 ലക്ഷം എന്നിങ്ങനെ വിഭാവനം ചെയ്തു. അറുപത് വയസ്സിന് മുകളിൽ പ്രായമായവരെ ലക്ഷ്യം വെച്ച് മൊബൈല്‍ ഡിസ്പെൻസറി, ഭിന്നശേഷി കുട്ടികൾക്കായുള്ള സംടൈം അറ്റ് എയര്‍, ഫുട്ബോള്‍ ഗ്രാമം, കായിക സാക്ഷരത എന്നിവ പുതിയ പദ്ധതികളായി നടപ്പിലാക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ശംസുദ്ധീന്‍ മണമ്മല്‍, നൗഷാദ് തിരുത്തുമ്മല്‍, പി.വി വാഹിദ്, സെക്രട്ടറി കെ.ഉണ്ണി, അക്കൗണ്ടന്റ് എം.ജോതിഷ്മതി എന്നിവര്‍ സംസാരിച്ചു.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
അഷ്റഫ് കളത്തിങ്ങൽ പാറ9744663366