fbpx

അങ്കണത്തുമ്പികൾ ഗാണോത്സവവും ഉപഹാര സമർപ്പണവും നടത്തി

മൂന്നിയൂർ :പടിക്കൽ. ഹെലോ പടിക്കൽ വിമൻസ് കൂട്ടായ്മ അങ്കൻവാടി കുട്ടികൾക്കായി അങ്കണത്തുമ്പികൾ ഗാനോത്സവം സങ്കടിപ്പിച്ചു
പടിക്കൽ ആറാം വാർഡിലെ പരപ്പിലാക്കൽ, ചക്കാലക്കൽ അങ്കൻവാടികളിലെ അറുപത്തി അഞ്ചോളാം കുട്ടികൾ പങ്കെടുത്ത ഗാനോത്സവത്തിൽ, റമിൻ റഷീദ്‌ , നദ റഹ്‌മി, ഫാത്തിമ ഷഹ്‌മ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉപഹാരങ്ങൾ സമർപ്പിച്ചു
ഗ്രുപ്പ് അഡ്മിൻ രേഷ്ണുജ ഹരി അധ്യക്ഷം വഹിച്ച പരിപാടി മൂന്നിയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജാസ്മിൻ മുനീർ ഉദ്ഘാടനം നിർവഹിച്ചു
സലാം പടിക്കൽ സ്വാഗതം ആശംസിച്ചു

വാർഡ് മെമ്പർ പി പി.സെഫീർ , ഗ്രുപ്പ് അഡ്മിന്മാരായ ,അയൂബ്. എ പി, സി എഛ്. സാദിഖ്, സാലിം. കെ വി, സി വി. ഫൈസൽ, അങ്കൻവാടി ടീച്ചർമാരായ ഷീബ ഭരതൻ, ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു