സാൻവിച്ചിൽ പുഴു പരാതിയെ തുടർന്ന് മൂന്നിയൂർ ആലിൻചുവട്ടിൽ ബേക്കറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം

മൂന്നിയൂർ : ആലിൻചുവടിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്ന് സാൻവിച്ച് വാങ്ങിയ കുന്നത്ത് പറമ്പ് സ്വദേശി നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി . കണ്ണാടി ചില്ലുകളിൽ സൂക്ഷിച്ചിരുന്ന ബേക്കറി സാധനങ്ങളിൽ ബാച്ച് നമ്പരും തിയ്യതിയും രേഖപ്പെടുത്തിയിട്ടില്ല. പാഴ്സൽ നൽകുമ്പോൾ തിയ്യതി, സമയം, എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്ന സ്റ്റിക്കർ പേക്കറ്റിന് മുകളിൽ ഒട്ടിക്കുന്നില്ല എന്നും കണ്ടെത്തി.പ്രസ്തുത പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും പരിശോധന നടത്തി തൃപ്തികരമാണെങ്കിൽ മാത്രമേ പ്രവർത്തന അനുമതി നൽകൂ എന്നും, ആലിൻചുവടിൽ തുടർ പരിശോധന ഉണ്ടാകും എന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടാതെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തു. എഫ്.എച്ച്.സി മൂന്നിയൂർ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ടിന്റെ നേതൃത്വത്തിൽ എച്ച്.ഐ എം. സബിത, ജെ.എച്ച്.ഐ മാരായ എഫ്. ജോയ്, കെ.എം ജൈസൽ, വി. പ്രശാന്ത്, എ.വി പ്രദീപ് കുമാർ , അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇