മൂന്നിയൂരില്‍ ‘അടുക്കള തോട്ടം’ പദ്ധതിക്ക് തുടക്കമായി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയിലെ അടുക്കള തോട്ട നിര്‍മ്മാണം എന്ന പദ്ധതിയുടെ ഭാഗമായുള്ള മണ്‍ചട്ടി-പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. ആകെ 460 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഒരു യൂണിറ്റില്‍ 5 പോട്ടിംഗ് മിശ്രിതം നിറച്ച മണ്‍ചട്ടികളും പച്ചക്കറി തൈകളുമാണ് അടങ്ങിയത്. 1000 രൂപ വിലയുള്ള ഒരു യൂണിറ്റിന് 250 രൂപയാണ് പദ്ധതി വിഹിതം വാങ്ങിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ രാജന്‍ ചെരിച്ചിയില്‍, പി.പി സഫീര്‍, രമണി അത്തേക്കാട്ടില്‍, സഹീറ കൈതകത്ത്, ആസൂത്രണ സമിതി അംഗം എം.സൈതലവി, കൃഷി ഒാഫീസര്‍ കെ.പി വിനോദ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.