മൂലയ്ക്കൽ പട്ടരുപറമ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം മന്ത്രി ശ്രീ വി.അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു

താനൂർ എംഎൽഎ യും കേരളത്തിന്റെ കായിക ഹജ്ജ് വഖഫ് റെയിൽവേ മന്ത്രിയുമായ ശ്രീ വി അബ്ദുറഹിമാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച മൂലക്കൽ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പട്ടരുപറമ്പിൽ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.പുതിയ കെട്ടിടത്തിൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് വെള്ളിയത്ത് അബ്ദുറസാഖ് സ്വാഗതം പറഞ്ഞു.താനാളൂർ മെഡിക്കൽ ഓഫീസർ ഡോ യു പ്രതിഭ റിപ്പോർട്ട് അവതരിപ്പിച്ചു.

ഡോ:ഫിറോസ് ഖാൻകുനിയിൽ അമീറ,(വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ), കെ വി സിനി, (ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ,ബ്ലോക്ക് മെമ്പർ വിശാരത്ത് ഖാദർ കുട്ടി, വാർഡ് മെമ്പർ കുഴിക്കാട്ടിൽ ഷബീർ ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഇ ജയൻ,മുൻ പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്‌സൺ പത്മാവതി ,അനോജ് എടപ്പയിൽ ,സുലൈമാൻ അരീക്കാട്, പിവി വേണുഗോപാൽ ഒ സുരേഷ്ബാബു,പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കെട്ടിട നിർമാണത്തിന് മികച്ച സഹകരണങ്ങൾ നൽകിയ അബ്ദുറഹിമാൻ വലിയപറമ്പിൽ , അബൂബക്കർ തൈക്കണ്ടിയിൽ,നേച്ചിയെങ്ങൽ സലീനഎന്നിവരെ വേദിയിൽ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ കെ പ്രേമരാജൻ നന്ദിയും പറഞ്ഞു.