കാപ്പാട് സ്വദേശി മുഹമ്മദ് അമീന് ഡൗൺ സിൻഡ്രോം ട്രസ്റ്റ് അവാർഡ്*

*കോഴിക്കോട് ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഡൗൺ സിൻഡ്രോം ട്രസ്റ്റ് ഏർപ്പെടുത്തിയ 2023ലെ അവാർഡിന് മുഹമ്മദ് അമീൻ അർഹനായി.കാപ്പാട് അബ്ദുൽ നാസറിന്റെ മകൻ ആണ് ആമീൻ. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയും പിന്നീട് നാട്ടിലെത്തി അഭിനയ രംഗത്തും നൃത്തരംഗത്തും കഴിവു തെളിയിച്ച വ്യക്തിത്വമാണ്.ബേബി മെമ്മോറിയൽ സ്കൂൾ ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ എം കെ രാഘവൻ MP അവാർഡ് കൈമാറി.

Comments are closed.