മോദിയുടെ ഇസ്രായേൽ അനുകൂല നിലപാട്, ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അന്തസ്സ് കെടുത്തിപ്രഫ: മുഹമ്മദ് സുലൈമാൻ.

കോട്ടക്കൽ,സ്വതന്ത്ര്യമായ മാതൃരാജ്യത്തിനും സ്വയംഭരണാ അവകാശത്തിനും പതിറ്റാണ്ടുകളായി ഫലസ്തീനികൾ നടത്തുന്ന ഫ്രീ ഫലസ്തീൻ പോരാട്ടങ്ങളെ പിന്തുണച്ച് വന്നിരുന്ന രാജ്യത്തിൻ്റെ പശ്ചിമേഷ്യൻ നയത്തെ അട്ടിമറിച്ച് കൈയേറ്റക്കാരും അതിക്രമികളുമായ ഇസ്രാഈലുമായി ചങ്ങാത്തമുണ്ടാക്കുക വഴി ലോകത്തിന്ന് മുന്നിൽ മോദി ഇന്ത്യയെ നാണം കെടുത്തിയിരിക്കയാണ്. അത്യാധുനീകവും അതിമാരകവുമായ ആയുധങ്ങളുമായി ഗസ്സയിൽ മനുഷ്യക്കുരുതിക്ക് ഇറങ്ങിയ ഇസ്രാഈലും സംഖ്യ രാഷ്ട്രങ്ങളും ലോക മനസ്സാക്ഷിക്ക് അംഗീകരിക്കാനാകാത്ത യുദ്ധക്കുറ്റങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.ഫലസ്തീനിൽ എത്ര തീമഴ വർഷിച്ചാലും യുദ്ധത്തിൻ്റെ ആത്യന്തിക പരാജയം ഇസ്രാഈലിനായിരിക്കുമെന്നതാണ് വിയറ്റ്നാമും അഫ്ഗാനും ലോകത്തിന്ന് നൽകിയ പാഠമെന്നുംഇന്ത്യൻ നാഷണൽ ലീഗ് ദേശീയ അധ്യക്ഷനും ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് നേതാവുമായ പ്രഫ: മുഹമ്മദ് സുലൈമാൻ പറഞ്ഞു.ഭരണഘടന സ്ഥാപനങ്ങളെയും സ്വതന്ത്ര്യ മാധ്യമങ്ങളെയുംഭയപ്പെടുന്ന ഭീരുവാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെന്നുംവരുന്ന ലോകസഭ തിരഞ്ഞെടുപ്പോടെ മോദിയുഗം അസ്തമിക്കുമെന്നുംഅദ്ധേഹം പറഞു.കേരളത്തിൻ്റെ പുകൾപെറ്റ സാമുദായിക മൈത്രി ഇല്ലാതാക്കാൻ ദേശീയ തലത്തിൽ ഗൂഡാലോചന നടക്കുന്നതായും കേരളീയർ ജാഗ്രത പാലിക്കണമെന്നും അദ്ധേഹം പറഞ്ഞു.ഐ.എൻ.എൽ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സംഗമവും ലോകസഭ മണ്ഡലം കൺവെൻഷനും കോട്ടക്കൽ വ്യാപാരഭവനിൽ (യു.എ ബീരാൻ സാഹിബ് നഗറിൽ ) ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രഫ: സുലൈമാൻ. ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഡൽഹിയിലെ ഇന്ദിര ഗാന്ധി ഓപ്പൺ യൂനിവേഴ്സിറ്റിയുടെ മുൻ പ്രോ: വൈസ് ചാൻസലർ ഡോ: ബഷീർ അഹമ്മദ് ഫലസ്തീൻ ഐക്യദാർഡ്യ പ്രഭാഷണം നടത്തി.ഐ.എൻ.എൽ സംസ്ഥാന ജനറൽ സിക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി ഹംസ ഹാജി, സംസ്ഥാന നേതാക്കളായ സലാം കുരിക്കൾ, ഒ.ഒ ശംസു, സി.പി അൻവർ സാദത്ത്,പോഷക സംഘടനകളുടെ സംസ്ഥാന നേതാക്കളായ ഡോ: അബു കുമ്മാളി, വി.പി അബ്ദുള്ള കോയ, എയർലൻസ് അസീസ് പറാട്ടി കുഞ്ഞാൻ എന്നിവർ പ്രസംഗിച്ചു.ജില്ല ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബ് സ്വഗതവും സിക്രട്ടറി നാസർ ചെനക്കലങ്ങാടി നന്ദിയും പറഞു.തുടർന്ന് കോട്ടക്കൽ വ്യാപാരഭവന് റോഡിന് സമീപം നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യ പ്രതിജ്ഞയെടുക്കൽ ചടങ്ങിന്ന് ഐ.എൻ.എൽ ൻ്റെയും പോഷക സംഘടനകളുടെയും ജില്ല നേതാക്കളായ പി.പി ഹസ്സൻ ഹാജി, മജീദ് ചിറ്റങ്ങാടൻ, ടി.കെ അസീസ്, പറാട്ടി കുഞ്ഞാൻ, റഫീഖ് പെരുന്തല്ലൂർ, പി.കെ.കെ കാരത്തൂർ, അലിഹസ്സൻ മാട്ടറ, റഫീഖ് മീനടത്തൂർ, അക്രം കണ്ണമംഗലം, എൻ.പി ഷംസു, കെ.ടി ഹസ്സൻകോയ, ബഷീർ ചേളാരി, ബാവ ഉള്ളണം എന്നിവർ നേതൃത്വം നൽകി.ഫോട്ടോ, ഐ.എൻ.എൽ മലപ്പുറം ജില്ല കമ്മിറ്റി കോട്ടക്കലിൽ സംഘടിപ്പിച്ച ലോകസഭ മണ്ഡലം കൺവെൻഷനും ഫലസ്തീൻ ഐക്യദാർഡ്യ സംഗമവും ദേശീയ പ്രസിഡൻ്റ് പ്രഫ: മുഹമ്മദ് സുലൈമാൻ ഉൽഘാടനം ചെയ്യുന്നുവാർത്തസി.പി അബ്ദുൽ വഹാബ്ജന: സിക്രട്ടറിINL, മലപ്പുറം ജില്ല കമ്മിറ്റിMobi: 77 36 403 981

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇