മത്സ്യത്തൊഴിലാളി ഫെഡറേഷൻ പൊതുയോഗം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

താനൂർകേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിലിന്റെ ഭാഗമായി ഉണ്യാലിൽ തൊഴിലാളി റാലിയും, പൊതുസമ്മേളനവും നടന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷനായി. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.യു സൈനുദ്ദീൻ, ജില്ലാ പ്രസിഡന്റ് പി പി സൈതലവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ റഹീം സ്വാഗതവും, പി പി അൻവർ നന്ദിയും പറഞ്ഞു. സംസ്ഥാന ജനറൽ കൗൺസിൽ ശനിയാഴ്ച തിരൂർ കരുണ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടക്കും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇