താനൂർതയ്യാല റോഡ് റെയിൽവേ മേൽപ്പാലം പ്രവൃത്തി വൈകുന്നതിൽ ആശങ്കയുളവാക്കുന്ന എംപി തീരദേശഹൈവേ നിർമാണം വൈകുന്നതിലും ഇടപെടണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

താനൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശഹൈവേ പ്രവൃത്തി നടത്തേണ്ടതില്ലെന്ന് ആവശ്യപ്പെട്ടത് എംപിയുടെ പാർടിയിലെ കൗൺസിലർമാരാണെന്നും, ഇവരുമായി ബന്ധപ്പെട്ട് പ്രവൃത്തി നടപ്പാക്കാൻ എംപി മുന്നോട്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. താനൂർ നിയോജക മണ്ഡലത്തിൽ വികസനങ്ങൾക്ക് വിലങ്ങായി നിൽക്കുന്നത് എംപിയുടെ പാർടിയിൽ ഉൾപ്പെടുന്നവരാണ്. സാധാരണ പ്രവർത്തകർ മുടക്കം നിന്നാൽ രാഷ്ട്രീയമാണെന്ന് മനസ്സിലാക്കാം, എന്നാൽ ജനപ്രതിനിധികൾതന്നെ വികസനം മുടക്കാൻ രംഗത്തു വരുന്നതിന്റെ പിന്നിലെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികൾ വൈകുന്നതിൽ ആശങ്കയുളവാക്കുന്ന എംപി അവസാന ഘട്ടത്തിലെങ്കിലും അന്വേഷണം നടത്താനെത്തിയത് ഏറെ സന്തോഷമുണ്ട്. മേൽപ്പാലം പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ നിന്നുപോലും വിട്ടുനിന്നയാളാണ് എംപിയെന്നും മന്ത്രി പറഞ്ഞു. 11 മാസം കൊണ്ട് പൂർത്തീകരിക്കും എന്നായിരുന്നു കരാർ. എന്നാൽ കോവിഡും, തുടർന്നുണ്ടായ നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും പ്രവൃത്തിയെ ബാധിച്ചിട്ടുണ്ട്. ആക്ഷേപം ഉന്നയിക്കുന്നവരുടെ നേതൃത്വത്തിൽ ഒരുക്കിയ ദേവധാർ മേൽപ്പാലം നിർമിക്കാൻ ആറു വർഷമെടുത്തത് ഓർമയിലുണ്ടാകണമെന്നും, അടുത്ത മാസം 15നകം ചെറുവാഹനങ്ങളെ കടത്തിവിടാനാകുമെന്നും മന്ത്രി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855