: കോറാട് ക്ഷീരോൽപ്പാദക സഹകരണ സംഘം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.

താനൂർഒഴൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് ക്ഷീരോൽപാദക സൊസൈറ്റിക്ക് തുടക്കമായി. കേരള ക്ഷീരവികസന വകുപ്പിന്റെയും, മിൽമയുടെയും സഹകരണത്തോടെയാണ്സൊ സൈറ്റിയുടെ പ്രവർത്തനം

കോറാട്, പുലിപ്പറമ്പ്, എരനല്ലൂർ കുറുവട്ടിശ്ശേരി, നാലിടവഴി,ഓമച്ചപ്പുഴ എന്നിവിടങ്ങളിലെ ക്ഷീരകർഷകർക്ക് ക്ഷീരവിപണനകേന്ദ്രമെന്ന ഏറെക്കാലത്തെ ആഗ്രഹമാണ് കോറാട് കോറാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിലൂടെ യാഥാർത്ഥ്യമായത്. മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഒഴൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സജ്ന പാലേരി അധ്യക്ഷയായി. ഒഴൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ചെയർമാൻ അഷ്കർ കോറാട്, താനൂർ ബ്ലോക്ക് പഞ്ചായത്തംഗം തറമ്മൽ ബാവു, പഞ്ചായത്തംഗങ്ങളായ യു സെലീന, പ്രമീള മാമ്പറ്റയിൽ, പി മൂസക്കുട്ടി,നോവൽ മുഹമ്മദ്, കെടിഎസ് ബാബു, ഷംസു ആരിച്ചാലി, അനിൽകുമാർ എന്നിവർ സംസാരിച്ചു

. സൊസൈറ്റി ചീഫ് പ്രമോട്ടർ സൈതലവി മുക്കാട്ടിൽ സ്വാഗതവും, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ മഹേഷ് നന്ദിയും പറഞ്ഞു.

Comments are closed.