.*മന്ത്രിക്ക് എൻ.എഫ്.പി.ആർ. നിവേദനം നൽകി

*താനൂർ: മണ്ഡലത്തിലെ വിവിധ ആവശ്യങ്ങളായ താനൂർ ശോഭ പറമ്പ് എൽ.പി. സ്കൂൾ യു.പി സ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യാനും സ്കൂൾ സൗകര്യം ഇല്ലാതെ വളരെ പ്രയാസം അനുഭവിക്കുന്ന താനൂർ ഒട്ടുമ്പുറം ഭാഗത്ത് എൽ.പി. സ്കൂൾ തുടങ്ങുന്നതിനുംഅടച്ചിട്ടു പണി നടക്കുന്ന തെയ്യാല റെയിൽവേ മേൽ പാലത്തിന്റെ നിർമാണ പ്രവർത്തി വേഗത്തിലാക്കി ജനങളുടെ യാത്ര പ്രയാസം പരിഹരി ക്കുക എന്നീ ആവശ്യങ്ങൾ ഉൾകൊള്ളിച്ചു കായിക – വഖഫ് – ഹജ്ജ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ വി.അബ്ദുറഹിമാന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) താലൂക്ക് കമ്മിറ്റി നിവേദനം നൽകി.താലൂക്ക് പ്രസിഡന്റ്‌ മജീദ് മൊല്ലഞ്ചേരി, സെക്രട്ടറി പി.എ. ഗഫൂർ താനൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ, കുഞ്ഞി മുഹമ്മദ്‌ നടക്കാവ്, യാസർ മുത്തൂർ, നിയാസ് അഞ്ചപ്പുര, ഇബ്രാഹിം മുത്തൂർ, മുഷ്‌ഫിഖ് പയ്യനങ്ങാടി, പി.പി.കുഞ്ഞൻ ബാവ താനൂർ, വി.പി.കുഞ്ഞു എന്നിവർ പങ്കെടുത്തു.:എൻ.എഫ്.പി.ആർ മന്ത്രിക്ക് നിവേദനം നൽകുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇