തിരൂരങ്ങാടിയിൽ 30 കോടി രൂപയുടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം ഒക്ടോബറിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. വിജയിപ്പിക്കുനതിന് സ്വാഗത സംഘം രൂപീകരിച്ചു

.തിരൂരങ്ങാടി:തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം ഓക്ടോബർ ആദ്യ വാരത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. പരിപാടി വിജയിപ്പിക്കാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.തൃക്കുളം ഗവ:ഹൈസ്കൂൾ അങ്കണത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്ലാൻ ഫണ്ടിലുംഅമൃത് -നഗരസഭ പദ്ധതിയിലുമായാണ് പ്രവർത്തികൾ ടെണ്ടറായത്.ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം)കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍,ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയ പ്രവര്‍ത്തികളാണ് ആരംഭിക്കുക.നഗരസഭയിൽ ചേർന്നസ്വാഗതസംഘം യോഗം നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സ്ഥിര സമിതി അധ്യക്ഷ രായ സി.പി ഇസ്മായിൽ, സോന രതീഷ്, സി.പി സുഹ്റാബി, യു.കെ മുസ്ഥഫ മാസ്റ്റർ, എം, അബ്ദുറഹിമാൻ കുട്ടി, മോഹനൻ വെന്നിയൂർ, കെ, രാംദാസ് മാസ്റ്റർ, സി.പി നൗഫൽ, സി, എച്ച് ഫസൽ, ജനാർധനൻ, സി എച്ച്, അബൂബക്കർ സിദ്ദീഖ്, എം, പി ഇസ്മായിൽ, വി.വി അബു, കെ.പി ബാബു, മുനിസിപ്പൽ സെക്രട്ടറി നസീം, വാട്ടർ അതോറിറ്റി എ.ഇ മാരായ അബ്ദുന്നാസർ, ഷിബ്നു, യു. അഹമ്മദ് കോയ, കലാം മനരിക്കൽ,ചെമ്പ മൊയ്തീൻ കുട്ടി, കെ.പി ഫൈസൽ, കെ എം മൊയ്തിൻ,റഹീം പൂക്കത്ത്, ബാപ്പുട്ടി ചെമ്മാട്, മനോഹരൻ, പി എം, ഹഖ് സംസാരിച്ചു, കെ.പി മുഹമ്മദ് കുട്ടി ചെയർമാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. റിപ്പോർട്ട്അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇