നിള ടൂറിസം പാലവും നിളയോര പാതയും മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.റോഡുകളെയും പാലങ്ങളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ളവികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കൈകൊള്ളുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഹാർബർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. നോർക്കാ റൂട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ഷഹീർ, മിസിരിയാ സൈഫുദ്ധീൻ, ബിനീഷ മുസ്തഫ, ബീന ടീച്ചർ, ഷംസു കല്ലാട്ടേൽ, നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫാ നാസർ, എ.കെ സുബൈർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിർമിച്ചത്. 330 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ വീതിയും രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയും നിർമിച്ചിട്ടുണ്ട്. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽക്കണ്ട് കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമുണ്ടാകാത്ത രീതിലാണ് പാലത്തിന്റെ നിർമാണം. 10 കോടി രൂപ ചെലവിലാണ് നിള ടൂറിസം റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്.