മന്ത്രി മാമന്റെ വിജയം താനൂരിൽ ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും

2014ൽ ഇ.ടി.യെ വിറപ്പിച്ചു.2016ൽ ലീഗിന്റെ തറവാടായ താനൂരിൽ63 വർഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു! അബ്ദുറഹ്മാൻ രണ്ടത്താണിയെ രണ്ടത്താണിയിലെ വീട്ടിലിരുത്തി! പാവം അത് ഇന്നും തുടരുന്നു. ഇത് അഹാങ്കാരത്തിനേറ്റ രണ്ടാം മുറിവ്!കാലത്തിന്റെ കാവ്യനീതി!2021ൽ സി.എച്ചിന്റെ താനൂര് തിരിച്ചു പിടിക്കാനും തകർന്നു തരിപ്പണമായ താനൂർ എന്ന പച്ചക്കോട്ട പുനർനിർമ്മിക്കാനും കുന്ദമംഗലത്ത് നിന്നും ഒരുത്തനെ ഇറക്കി ആള് പുലിയാണ് എന്നാണ് ലീഗാര് പറയണത് പക്ഷെ എതിരാളി പുപ്പുലി ആണെന്ന് ആ പാവം പുലി അറിഞ്ഞത് തിരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോൾ ആയിരുന്നു. മാമനോട് മുട്ടാൻ താനൂരിൽ ആണായി പിറന്ന ഒരുത്തനും മണ്ഡലം ലീഗിൽ ഇല്ലാതെ പോയി…. കുന്ദമംഗലത്തെ ഫിറോസ് തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും,ഊത്ത് ലീഗിന്റെ സകല പരിവാരങ്ങളുമായി പല ഉടായിപ്പ് തന്ത്രങ്ങൾഉപയോഗിച്ചു നോക്കിയിട്ടും താനൂരിന്റെ ഹൃദയത്തിൽ പതിഞ്ഞ ഈ ചിരിക്ക് മുന്നിൽ നാണംകെട്ട് കിട്ടിയ വണ്ടിക്ക് കുന്ദമംഗലത്തേക്ക് തിരിച്ചു (അന്ന് താനൂര് തിരിച്ചു പിടിക്കാൻ വന്നത് ബൈക്കിലാണ് ആ ബൈക്ക് താനൂർ ഓലപീടിക പരിസരത്ത് എവിടെയോ ഇപ്പോഴും അനാഥമായി കിടക്കുന്നത് കണ്ടവരുണ്ടെന്നാണ് കരകമ്പി:ജോക്ക്)ഇനി താനൂരിൽ ഇഞ്ചികൃഷി നടത്തി താനൂര് തിരിച്ചു പിടിക്കാൻ ഏതോ ഒരുവൻ മലയിറങ്ങി വരുന്നുണ്ടെന്നാണ് പറയുന്നത് താനൂര് ഇഞ്ചികൃഷിക്ക് അനുയോജ്യമായ മണ്ണല്ല എന്ന് ഓർക്കുന്നത് നല്ലതാണ്!ഈ ചിരി എന്നും താനൂരിന്റെ അമ്പിളിമാമനായി ജനഹൃദയങ്ങളിൽ തിളങ്ങി നിൽക്കും.ഈ ചിരി കാണുമ്പോൾ താനൂരിലെ അഹങ്കാരികളുടെ ഹൃദയം തകരും അത് സ്വാഭാവികം!

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇