മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു .


കൊടിഞ്ഞി : കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ 2023 കൊടിഞ്ഞി ക്ലബ് ലീഗിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു. നൂറോളം പ്രവർത്തകർ അണിനിരന്ന പരിപാടി തിരൂരങ്ങാടി തഹൽസിദാർ മുഹമ്മദ് സ്വാദിഖ് , തിരുരങ്ങാടി സബ് ഇൻസ്‌പെക്ടർ റഫീഖ് , കൊണ്ടാണത്ത് ബാവ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ടൗൺ ടീം കൊടിഞ്ഞിയുടെ അബൂബക്കർ സിദ്ധീഖ്, നവോദയ ക്ലബ് അംഗം ഫർഹാൻ , കെ.എഫ്.സി കാലം തിരുത്തി അംഗം ഫായിസ് എന്നിവർ യാഥക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊടിഞ്ഞി ക്ലബ് ഫെഡറേഷന്റെ ആറാമത്ത് ലീഗ് മത്സരങ്ങളുടെ പ്രചരണാർത്ഥം ആണ് മാരത്തോൺ സംഘടിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങൾ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബാൾ , ബാഡ് മിന്റൺ, അണ്ടർ 14 ഫുട്ബോൾ എന്നിവ നടക്കും. ഫെബ്രുവരി 19 നാണ് ഫൈനൽ മത്സരം. പരിപാടിക്ക് സെക്രട്ടറി വാഹിദ് കരുവാട്ടിൽ സ്വാഗതം പറഞ്ഞു . പ്രസിഡന്റ് സലാഹുദീൻ തേറമ്പിൽ അധ്യക്ഷനായി . മൂസക്കുട്ടി പത്തൂർ, അലി അക്ബർ ,ഫൈസൽ കുഴിമണ്ണിൽ , നരിമടക്കൽ നൗഷാദ് , കബീർ പള്ളിപറമ്പൻ , ജാഫർ കൊടിയേങ്ങൽ എന്നിവർ നേതൃത്വം നൽകി .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇