മില്‍മ പാല്‍ വില വീണ്ടും വര്‍ധിപ്പിച്ചു*
-*കോഴിക്കോട്: . പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരുരൂപയാണ് കൂട്ടുന്നത്.29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും. നാളെമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഈ പാല്‍ വിപണിയില്‍ കുറഞ്ഞ അളവില്‍ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ആവശ്യക്കാരുള്ള നീല കവര്‍ പാലിന്റെ വിലയില്‍ മാറ്റമില്ല. അഞ്ച് മാസം മുമ്ബ് പാല്‍ ലിറ്ററിന് ആറുരൂപ നിരക്കില്‍ വര്‍ധിപ്പിച്ചിരുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
