മിഹ്റജാനൽ ബിദായ**മദ്റസാ പ്രവേശനോത്സവം നടത്തി*

*താനൂർ: ‘വിദ്യനുകരാം; വിജയം നേടാം’ എന്ന പ്രമേയത്തിൽ ‘മിഹ്റജാനുൽ ബിദായ’ മദ്റസാ പ്രവേശനോത്സവം ഓലപ്പീടിക ഫാറൂഖ്നഗർ ബദ് രിയ്യ ബ്രാഞ്ച് മദ്റസയിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ബദ്ർ ജുമാ മസ്ജിദ് ഖത്വീബ് മുഹമ്മദ് ഉവൈസ് ബാഖവി തൂത പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കുറ്റിയിൽ ഖാദർ ഹാജി അധ്യക്ഷനായി. സ്വദർ മുഅല്ലിം ശക്കീർ ഫൈസി കുന്നുംപുറം ആമുഖ പ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി പ്രതിനിധി ശുക്കൂർ കെ.വി, അധ്യാപകരായ അബ്ദുൽ ഗഫൂർ ഫൈസി മോര്യ, അബ്ദുൽ മുഹ്സിൻ ഫൈസി, ഫാസിൽ മുസ്ല്യാർ, സ്വാദിഖ് ബാഖവി ഒറ്റപ്പാലം പ്രസംഗിച്ചു. കെ.എം അലി ഹാജി, പുത്തൂർ മുഹമ്മദ് കുട്ടി, അബ്ദുൽ കരീം, വി.കെ മൊയ്തീൻ കുട്ടി, ശരീഫ് കോളങ്ങത്ത്, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ സംബന്ധിച്ചു. അറിവിൻ്റെ ആദ്യാക്ഷരം നുകരാനെത്തിയ നവാഗതരെ അധ്യാപകരും മാനേജ്മെൻ്റ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. മധുരവിതരണവും നടന്നു. കുറിപ്പ്: ഓലപ്പീടിക ഫാറൂഖ്നഗർ ബദ് രിയ്യ ബ്രാഞ്ച് മദ്റസാ പ്രവേശനോത്സവം മഹല്ല് ഖത്വീബ് മുഹമ്മദ് ഉവൈസ് ബാഖവി തൂത ഉദ്ഘാടനം നിർവഹിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇