എം.ജി.എം മണ്ഡലം വിദ്യാർത്ഥിനി സഹവാസ ക്യാമ്പ് സമാപിച്ചു

.താനൂർ: ധാർമിക ബോധവും സദാചാര ചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കണമെന്ന് താനാളൂർ മണ്ഡലം എം.ജി.എം സംഘടിപ്പിച്ച ഹിമായ ദ്വിദിന വിദ്യാർത്ഥിനി സഹവാസ ക്യാമ്പ് അഭിപ്രായപ്പെട്ടു. താനൂർ എം.ടി.ക്യു കാമ്പസിൽ നടന്ന ക്യാമ്പ് കെ.എൻ.എം ജില്ലാ ഉപാധ്യക്ഷൻ ഉബൈദുല്ല താനാളൂർ ഉദ്ഘാടനം ചെയ്തു.വിവിധ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എം.ജി.എം മണ്ഡലം പ്രസിഡൻ്റ് ഡോ.പി പി ഷാജിത ടീച്ചർ അദ്ധ്യക്ഷയായി.കെ .എൻ എം മണ്ഡലം സെക്രട്ടറി ടി.പി അബ്ദുറസാഖ് പകര, കെ.പി മുഹമ്മദ് കുട്ടി മദനി, എം.ടി മുഹമ്മദ് താനൂർ, ഹഫ്സത്ത് ടി ,സി. റുഖിയ,ഷക്കീല ടീച്ചർ, ലൈല ടീച്ചർ,സി.എൻ മുഹാദ ,സി.എൻ ഷരീഫ,ഷാലിമ ടീച്ചർ, സലീന ടീച്ചർ പ്രസംഗിച്ചു.പി. അബ്ദുസ്സലാം അൻസാരി, സാബിഖ് പുല്ലൂർ,ഷാഹിദ് മുസ്ലിം ഫാറൂഖി,ഫിദ അൻവർ,ഫെബ്ന നാസർ എന്നിവർ പഠനക്ലാസുകൾക്ക് നേതൃത്വം നൽകി.സമാപന യോഗം കെ.എൻ.എം ജില്ലാ ജോയിന്റ് സെക്രട്ടറി എൻ കെ സിദ്ദീഖ് അൻസാരി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ ജോ. സെക്രട്ടറി ഖമറുന്നിസ ചെറുമുക്ക് മുഖ്യാതിഥിയായിരുന്നു.സഫിയ കക്കോടി,നാഫിഹ്,കെ.പി വഹീദ ടീച്ചർ,മിൻഹ മങ്ങാട് പ്രസംഗിച്ചു.ഫോട്ടോ : എം ജി എം താനാളൂർമണ്ഡലം വിദ്യാർത്ഥിനി സഹവാസ ക്യാമ്പ് ജില്ലാ കെ എൻ എൻ ഉപാധ്യക്ഷൻ ഉബൈദുല്ല താനാളൂർ ഉദ്ഘാടനം ചെയ്യുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇