🌙 🕌മാനവിക സൗഹാർദം കാത്തു സൂക്ഷിക്കാൻ സന്ദേശം നൽകി മെതുലാട് മഹല്ല് കമ്മിറ്റി ഈദ് ഗാഹ് സംഘടിപ്പിച്ചു.

*മുപ്പത്ത് വ്രത നാളുകൾ പിന്നിട്ട് പരിശുദ്ധ റമദാന് പരിസമാപ്തി.കൊടും വേനലിനെയും കടുത്ത ചൂടിനെയും തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും വിശുദ്ധമാക്കിയാണ് ഓരോ വിശ്വാസിയും റമസാൻ വ്രതം പൂർത്തിയാക്കുന്നത്.റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനി വരും നാളുകളിലും കൈമോശം വരാതിരിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് ഖത്വീബ് മുബഷിർ താനൂർ ഉത്ബോധിപ്പിച്ചു.മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധി കൊണ്ട് പവിത്രമാക്കിയ ആത്മീയ നിർവൃതിയിലാണ് വിശ്വാസികൾ ഈ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് അപരന്റെ പട്ടിണിയും പ്രയാസങ്ങളും കണ്ടറിഞ്ഞ് സഹായിക്കാൻ കൽപ്പിക്കുന്ന മതദർശനം മുറുകെ പിടിക്കുന്ന വിശ്വാസികൾ ഫിത്റ് സക്കാത്ത് അർഹർക്ക് വിതരണം പൂർത്തിയാക്കി കൊണ്ടാണ് ഈദ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.കരുണയും സ്നേഹവുമാണ് ഇസ്ലാം മത വിശ്വാസിയുടെ മുഖമുദ്ര. മത വിശ്വാസിക്ക് ഒരിക്കലും അക്രമിയോ കലാപകാരിയോ ആവാൻ സാധിക്കുകയില്ല കാരണം സഹജീവികളോട് കരുണയും വാൽസല്ല്യവും കാണിക്കാത്തവരോട് ദൈവവും കരുണ കാണിക്കുകയില്ല എന്നാണ് മതം വിശ്വാസികളെ പഠിപ്പിക്കുന്നത്. ഇസ്‌ലാം മതത്തെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ട് അത് ഇസ്ലാമിന്റെ വളർച്ചയെ തടയിടുക എന്നതാണ് അതിനവർ കണ്ടെത്തിയ മാർഗ്ഗമാണ് ഇസ്ലാമോഫോബിയ വളർത്തുക എന്നത് ഈ സാഹചര്യത്തിൽ ഓരോ ഇസ്ലാം മതവിശ്വാസിക്കും ബാധ്യതയുണ്ട് മതം പഠിപ്പിക്കുന്ന മാനവസൗഹാർദ്ദവും സമസൃഷ്ടി സ്നേഹവുമെല്ലാം സ്വജീവിതം കൊണ്ട് കാണിച്ചുകൊടുക്കുക എന്നത്.ഏതൊരു അക്രമത്തിന്റെ പിന്നിലും മതം തിരയുന്ന ആധുനിക ഇസ്ലാം പഠിപ്പിക്കുന്ന നിർഭയത്വവും സമാധാനവും നിറഞ്ഞ മാനവസൗഹാർദ്ദത്തിന്റെ മഹിതമായ മാതൃകകൾ ഉൾക്കൊണ്ടുകൊണ്ട് ലോകർക്കിടയിൽ സമാധാനം നിലനിൽക്കാൻ മുന്നിൽ നിൽക്കേണ്ടവരാണ് ഇസ്ലാം മത വിശ്വാസികളെന്നും ഈദ് സന്ദേശത്തിൽ മുതലമാട് ജുമാമസ്ജിദ് ഖത്വീബ് മുബശിർ താനൂർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇