തിരൂരങ്ങാടി നഗരസഭ പന്ത്രണ്ടാം ഡിവിഷനിലെ വിവിധ ആവശ്യങ്ങളുമായി കൗൺസിലർ സുജിനി മുളമുക്കിൽ മന്ത്രിമാരെ കണ്ട് നിവേദനം നൽകി

തിരൂരങ്ങാടി: നഗര സഭ 12 ാം ഡിവിഷൻ കൗൺസിലറും മുൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ സുജിനി മുളുക്കിൽ വിവിധ ആവശ്യങ്ങളുമായി തിരുവനന്തപുരത്ത് മന്ത്രിമാരെ കണ്ട് നിവേദനം സമർപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി എന്നിവർക്കാണ് നിവേദനം നൽകിയത്.കടലുണ്ടി പുഴയിൽ വടക്കേകാട് മേഖലയിൽ പുഴ കരയിടിഞ്ഞ് നിരവധി വീടുകൾക്ക് അപകട ഭീഷണിയുണ്ടെന്നും ഏത് നിമിഷവും വീടുകൾ പുഴയിലേക്ക് തകർന്ന് വീഴാവുന്ന അവസ്ഥയാണുള്ളതെന്നും പുഴക്ക് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.2018, 2019 വർഷങ്ങളിലുണ്ടായ ശക്തമായ പ്രളയത്തിലാണ് ഈ മേഖലയിൽ കൂടുതൽ ഭാഗം കരയിടിഞ്ഞത്. ഇതിനെ തുടർന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകിയതിനെ തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രയോരിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഇത് വരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും നിവേദനത്തിൽ ചൂണ്ടികാട്ടി. പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തി എത്രയും വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഡിവിഷനിലെ കൊടിയാട്ട് മഞ്ഞാംകുഴി റോഡ്, വാട്ടർ ടാങ്ക് തുപ്പിരിക്കാട് റോഡ് എന്നിവിടങ്ങളിൽ നേരിടുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ത്രീ ഫെയ്സ് ലൈൻ വലിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ത്രീ ഫെയ്സ് ലൈൻ വലിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണൻ കുട്ടി ഉറപ്പ് നൽകിയതായി സുജിനി മുളമുക്കിൽ പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇