പാകിസ്താനില്‍ നിന്ന് ഭീകരവാദികള്‍ക്ക് സന്ദേശങ്ങള്‍; IMO ഉള്‍പ്പടെ 14 ആപ്പുകള്‍ക്ക് വിലക്ക്*
🟥 * പാകിസ്താനിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി ജമ്മു കശ്മീരിലും മറ്റുമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങൾ ഉപയോഗിച്ചുവന്നിരുന്ന 14 മൊബൈൽ മെസേജിങ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. ക്രിപ്പ് വൈസർ, എനിഗ്മ, സേഫെസ്വിസ്, മീഡിയാ ഫയർ, ബ്രയർ, ബിചാറ്റ്, നൻഡ്ബോക്സ്, കൊനിയൻ, ഐഎംഒ, സെക്കന്റ് ലൈൻ, സാങി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.സുരക്ഷാ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശമനുസരിച്ചാണ് നടപടി. ആ ആപ്പുകൾ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചല്ല തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. 2000 ലെ ഐടി ആക്റ്റിലെ സെക്ഷൻ 69എ അനുസരിച്ചാണ് നടപടി.ഭീകരവാദ സംഘങ്ങൾക്ക് രാജ്യത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നവരും രാജ്യത്തെ ഭീകരവാദികളും പരസ്പരം ആശയവിനിമയം നടത്തുന്നതിനായി ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആപ്പുകൾക്ക് ഇന്ത്യയിൽ പ്രതിനിധികൾ ഇല്ലാത്തും വിലക്കിന് കാരണമായിട്ടുണ്ടെന്നാണ് വിവരം.-
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
