ഒരുമിച്ചിരിക്കാം ഇത്തിരി നേരം” “ഓർത്തിരിക്കാം ഒത്തിരി കാലം”ഓർമ്മചെപ്പ്- പൂർവ്വ അദ്ധ്യാപക, വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
വേങ്ങര : GVHSS വേങ്ങര 1997-98 SSLC ബാച്ച് “ഓർമ്മചെപ്പ് “എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ അസ്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വേലായുധൻ മാഷ്, രാമൻ മാഷ്, മുരളി മാഷ്, ഉണ്ണി മാഷ്, ഫാറൂഖ് മാഷ്, വിവേകാനന്ദൻ മാഷ്, ഓമന ടീച്ചർ, സുമാ മണി ടീച്ചർ, പി ടി എ പ്രസിഡന്റ് കെ ടി അബ്ദുൽ മജീദ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.25 വർഷങ്ങൾക് ശേഷമുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തുകൂടൽ ഏറെ ഹൃദ്യമായിരുന്നു. പ്രോഗ്രാമിന് അബിലാഷ്, വേണുഗോപാൽ, നൗഷാദ്, രവീന്ദ്രൻ, വിനോദ്,നജീബ്, സുനിൽ കുമാർ, ജിഷ ടി പി, ഹസീന, സബിത തുടങ്ങിയവർ നേതൃത്വം നൽകി. വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഓർമ്മചെപ്പ് നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
[adsforwp id=”35311″]
