തിരൂരങ്ങാടി നഗരസഭയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി
സഹകരിച്ച് മെഗാതൊഴില്‍ മേള സംഘടിപ്പിക്കും
തിരൂരങ്ങാടി നഗരസഭയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് മെഗാതൊഴില്‍ മേള സംഘടിപ്പിക്കുന്നതിനു അനുമതിയായി. മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് ഡിസമ്പര്‍ 20ന് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് അനുമതി ലഭിക്കുകുകയായിരുന്നു. ഈ മാസം തൊഴില്‍ മേള സംഘടിപ്പിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ മേള സഹായകമാകുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശൈലേശ് പറഞ്ഞു.