സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മീറ്റ് റെക്കോർഡുകൾ തിരുത്തി പരപ്പനങ്ങാടി സ്വദേശി റിട്ടയേർഡ് കായികാധ്യാപകനും കോഴിക്കോട് സീനിയർ അഭിഭാഷ കനും….

സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മീറ്റ് റെക്കോർഡുകൾ തിരുത്തി പരപ്പനങ്ങാടി സ്വദേശി റിട്ടയേർഡ് കായികാധ്യാപകനും കോഴിക്കോട് സീനിയർ അഭിഭാഷ കനും….കാലിക്കറ്റ് യൂണിവേഴ്സിറ്റി വച്ച് നടന്ന രണ്ടാമത് സംസ്ഥാന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോർഡ് തിരുത്തി സ്വർണവും, വെള്ളിയും നേടി അയൽ ജില്ലക്കാർ!കാലിക്കറ്റ് യൂനിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന രണ്ടാമത് സംസ്ഥാന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ 55+ വിഭാഗത്തിൽ മലപ്പുറം പരപ്പനങ്ങാടി അബ്ദുൽറഹമാൻ.K ക്ക് മീറ്റ് റെക്കോർഡോടെ (9.52)മീറ്റർ ചാടി ട്രിപ്പിൾ ജംപിൽ സ്വർണ മെഡലും, സീനിയർ കോഴിക്കോട് കാരണം സീനിയർ അഭിഭാഷകനുമായ അഡ്വ. എം . കെ.എ സലീം 9.50 meter ചാടി സിൽവർ മെഡലും, കാസർഗോഡ് ജില്ലയിലെ കുഞ്ഞികൃഷ്ണൻ 9.24മീറ്റർ ചാടി വെള്ളി മെഡലും കരസ്ഥമാക്കി.[ പുതിയ മീറ്റ് റെക്കോർഡ് രചിച്ച അബ്ദുറഹ്മാൻ പരപ്പനാട് ക്ലബ് താരമാണ്. പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനത്തിലാണ് പരിശീലനം നടത്തുന്നത്. രണ്ടാം സ്ഥാനം ലഭിച്ച അഡ്വ. സലിം കോഴിക്കോട് ജില്ലാ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ഉം നിരവധി ദേശീയ,അന്തർ ദേശീയ മാസ്റ്റേഴ്സ് മെഡലുകൾ നേടിയ താരവുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇