fbpx

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: വാഹന പരിശോധനക്കിടെ കാറില്‍ രാസലഹരിയുമായെത്തിയ  സംഘം പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശികളായ പി.ബി.ഹാരിസ്(26), എ.ദിനേഷ്,(27) സി.സജു(27) കെ.ഷെറിന്‍(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലക്കാട് ബൈപ്പാസില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് അലനല്ലൂര്‍ സ്വദേശികളായ നലംഗ സംഘം അറസ്റ്റിലായത്.  അമിത വേഗത്തിലെത്തിയ വാഹനം സംശയം തോന്നി പൊലീസ് തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ നടത്തിയ പരിശോധനയില്‍ കൊറിയര്‍ രൂപത്തില്‍ ഒളിപ്പിച്ച 150 ഗ്രാം എം.ഡി.എം.എ വാഹനത്തില്‍ നിന്നും കണ്ടെത്തി. പ്രതികള്‍ കോയമ്പത്തൂരില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് സംശയിക്കുന്നു. സ്വന്തം ഉപയോഗത്തിന് വേണ്ടിയാണോ വില്‍പനക്കായി കടത്തിക്കൊണ്ടു വന്നതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.