കരിപ്പൂർ വികസനത്തിന് കല്ലും മണ്ണും ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിക്ക് എം.ഡി.എഫ് നിവേദനം* നൽകി

*🟢 കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെവികസനത്തിനും നിലവിലെ റൺവേ സ്ട്രിപ്പ് ശാക്തീകരണത്തിനും ആവശ്യമായ മണ്ണും കല്ലും ലഭ്യമാക്കുവാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) പ്രസിഡന്റ് കെ.എം. ബഷീർ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് നിവേദനം നൽകി. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പ്രത്യേക ക്ലിയറൻസ് നൽകിയാൽ മാത്രമേ മണ്ണും കല്ലും ലഭ്യമാകൂയെന്ന് അദ്ദേഹം വിശദീകരിച്ചു. മണ്ണും കല്ലും ഇഷ്ടം പോലെ കിട്ടാനുണ്ടെങ്കിലും സംസ്ഥാന ജിയോളജി വകുപ്പ് ക്ലിയറൻസ് നൽകാതെ തടസ്സം നിൽക്കുകയാണ്. ആറ് വരി പാത, ബൈപ്പാസ് നിർമാണത്തിനായി മണ്ണു നീക്കാനും കൊണ്ടുപോകാനും മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് പ്രത്യേക ക്ലിയറൻസ് നൽകിയിട്ടുണ്ട്. ഇതിന്റെ കോപ്പി ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുണ്ട്. സമാനമായ ക്ലിയറൻസ് കരിപ്പൂരിനായി നൽകണമെന്നാണ് ആവശ്യം. അനു കൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന്പ്രതീക്ഷിക്കുന്നതായി കെ.എം.ബഷീർ പറഞ്ഞു.⊶⊷⊶⊷❍❍⊶⊷

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇