മഴത്തുള്ളികൾ : പ്രിസം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: അസ്മി പ്രിസം കാഡറ്റ് ഏകദിന സഹവാസ ക്യാമ്പ് ചുള്ളിപ്പാറ അൽബിദായ ഇസ്ലാമിക് സ്കൂളിൽ വെച്ച് നടന്നു.തിരൂരങ്ങാടി നഗരസഭ കൗൺസിലർ പി കെ മെഹബൂബ് കാമ്പസിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ഷകീല അധ്യക്ഷത വഹിച്ചു. മീറ്റ് ദ എക്സ്പേർട്ട് സെഷനിൽ പ്രശസ്ത ചിത്രകാരൻ എ പി മുജീബ് കാഡറ്റുകളുമായി സംവദിച്ചു.പ്രിസം അസംബ്ലി, തഹ്സീന തിലാവ, മീറ്റ് ദ എക്സ്പേർട്ട്, ആർട്ട് ആൻഡ് കളറിംഗ്, ഫൺ ആൻഡ് സ്കിൽ, ഫീൽഡ് ട്രിപ്പ്, സ്വാദുള്ള സ്വലാത് സെഷനുകൾ നടന്നു. ഒ. ലുഖ്മാനുൽ ഹകീം, ശിഹാബുദ്ദീൻ മുക്കൻ, പി ടി ഉമ്മു സൽമ, പ്രിസം ക്യാപ്റ്റൻ ബിസ്മിത, മെന്റെർ ഫാത്തിമ ഷിഫാന,പി കെ ഫർഹാന, എൻ കെ ഷറഫുന്നിസ, പി റംസീന, സി പി സഫീന എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: അസ്മി പ്രിസം കാഡറ്റ് ഏകദിന സഹവാസ ക്യാമ്പ് ചുള്ളിപ്പാറ അൽബിദായ ഇസ്ലാമിക് സ്കൂളിൽ നഗരസഭ കൗൺസിലർ പി കെ മെഹബൂബ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.