ഗണിതം ലളിതം എളമ്പുലാശ്ശേരി സ്കൂളിൽ കുട്ടികളുടെ ഗണിത ക്യാമ്പ് സമാപിച്ചു.
തേഞ്ഞിപ്പലം :എളമ്പുലാശ്ശേരി സ്കൂളിൽ ഗണിതം ലളിതം കുട്ടികളുടെ ഗണിത ക്യാമ്പ് സംഘടിപ്പിച്ചു. ഗണിതത്തോടുള്ള വിരസത മാറ്റി ഗണിതം ലളിതവും മധുരവും ആക്കുക എന്ന ലക്ഷ്യത്തോടെ ഏകദിന ഗണിത ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന്, നാല്, അഞ്ച് ക്ലാസ്സുകളിലെ കുട്ടികളെ പത്ത് അംഗങ്ങളുള്ള പന്ത്രണ്ടു ഗ്രൂപ്പുകളാക്കി മാറ്റി ഗണിതതിന്റെ വിവിധ മേഘലകളിൽ പ്രവർത്തങ്ങൾ നടന്നു. ടാൻഗ്രാം, സമയം, രൂപങ്ങൾ, ഗുണനം, മന്ത്രിക ചതുരം, ഗണിത ചാർട്ടുകൾ എന്നീ ആറ് ഗണിത മേഘലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ സജീവമായി നടന്നു.ഓരോ ഗ്രൂപ്പുകളും നിർമ്മിച്ചതിന്റെ അവതരണവും സംഘടിപ്പിച്ചു.ഗണിത ക്യാമ്പ് വാർഡ് മെമ്പർ മുബഷിറ കാട്ടുക്കുഴി ഉത്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ്സ് പി എം ഷർമിള അധ്യക്ഷത വഹിച്ചു.കെ ജയശ്രീ,എം അഖിൽ, എം ഇ ദിലീപ്, കെ അമ്പിളി, ഷൈജില, ഉമ്മു ഹബീബ പി മുഹമ്മദ് ഹസ്സൻ, ഇ എൻ ശ്രീജ, കെ ജയപ്രിയ, ജുനൈബ, നിവേദിത തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.