ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

. താനൂർ : ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന വംശഹത്യയ്ക്കിടെ അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ എസ് ഡി പി ഐ ദേശ വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി താനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. താനൂർ ബസ്റ്റാൻഡ് പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി താനൂർ ജംഗ്ഷനിൽ സമാപിച്ചു, തുടർന്ന് നടന്ന പ്രതിഷേധ സംഗമം എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി എം സദഖത്തുള്ള അധ്യക്ഷത വഹിച്ചു.കുഞ്ഞി പോക്കർ അരീക്കാട്,എം മൊയ്തീൻക്കുട്ടി,ബി പി ഷെഫീഖ് എന്നിവർ സംസാരിച്ചു.സിദീഖ് മൂലക്കൽ,വിശാറത്ത് ഷാജി ഒഴൂർ,ഇ കെ ഫൈസൽ എന്നിവർ നേതൃത്വം നൽകി.പടം : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ താനൂരിൽ നടത്തിയ ബഹുജന പ്രക്ഷോഭം ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇