താനൂർ തെയ്യാല റെയിൽവേ മേൽപ്പാല നിർമാണ അനാസ്ഥക്കെതിരെ ബഹുജന പ്രക്ഷോഭം

താനൂർ തയ്യാല റെയിൽവെ മെൽപ്പാലം പണി ഉടൻ പൂർത്തികരിച്ച് വ്യാപാരികൾക്കും, ജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി എകോപന സമിതി താനൂർ യൂണിറ്റ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.രണ്ട് വർഷമായി തുടങ്ങിയ പണിയുടെ പ്രവർത്തി എങ്ങും എത്താതെ സ്തംഭിച്ച അവസ്ഥയിലാണിപ്പോൾ. ഇതിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ഇപ്പോൾ രണ്ട് മൂന്ന് പേരാണ് പണി ചെയ്യുന്നത്.ഇതിന് ഒരു പരിഹാരം ഉടനെ തന്നെ വെണമെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു.ധർണ്ണ ജില്ല വൈസ് പ്രസിഡണ്ട് പി.എ. ബാവ ഉൽഘാടനം ചെയ്തു.എൻ.എൻ.മുസ്തഫ കമാൽ അദ്യക്ഷത വഹിച്ചു. യൂത്ത് വിങ്ങ് പ്രസിഡണ്ട് യൂനസ് ലിസ, കെ.പി. ജംഷീർ, യു.പി.ഇബ്രാഹിം, റോയൽ ഇക്ബാൽ, കളളിയത്ത് ജലീൽ, വനിത വിങ്ങ് നേതാക്കളായ സബിത ടി. വിമല വിശ്വനാഥ് എന്നിവർ സംസാരിച്ചുചു.എം.സി.റഹിം സാഗതവും പി.ഷൺമുഖൻ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇