മരുസാഗർ എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചു

. ഞായറാഴ്ചകളിൽ എറണാകുളം ജംഗ്ഷനിൽ നിന്നും അജ്മീരിലേക്ക് പോകുന്ന 12977 നമ്പർ മരു സാഗർ എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചു. രാത്രി 8 മണിക്ക് എറണാകുളത്തു നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ രാത്രി 11.23 നാണ് തിരൂരെത്തുക. 2 മിനിറ്റാണ് സ്റ്റേഷനിൽ നിർത്തുക. നിലവിൽ ഷൊർണൂർ സ്റ്റേഷൻ കഴിഞ്ഞാൽ കോഴിക്കോട് മാത്രമായിരുന്നു ഇതിന് സ്റ്റോപ് ഉണ്ടായിരുന്നത്. കോയമ്പത്തൂർ ജബൽപൂർ എക്സ്പ്രസിനും തിരൂരിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട് നിലവിൽ മുപ്പതോളം തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ് ഇല്ലാത്ത വിഷയം ബഹു. കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ് റെയിൽവേ വകുപ്പ് മന്ത്രി ശ്രീ.വി.അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തിരൂരിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ് അനുവദിക്കുന്ന കാര്യത്തിൽ അനുഭാവ പൂർണമായ നടപടികളും പരമാവധി തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കാൻ ഇടപെടാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇