മാരത്തോൺ വിജയികൾക്ക് സമ്മാനദാനം നടത്തി

താനൂർസ്‌റ്റേഡിയങ്ങളുടെ ഉദ്ഘാടനത്തിന്റെഭാഗമായി സംഘടിപ്പിച്ച മാരത്തോണിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. ഫുട്ബോൾ താരങ്ങളായ ഐ എം വിജയൻ, യു ഷറഫലി, ഹബീബ് റഹ്മാൻ, ആസിഫ് സഹീർ, പി ഉസ്മാൻ, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ എന്നിവർ ചേർന്നാണ് ക്യാഷ് പ്രൈസും മെഡലും സമ്മാനിച്ചത്. പുരുഷ വിഭാഗത്തിൽ എറണാകുളത്തിന്റെ കെനിയൻ താരം ഐസക്ക് കെംബോയി ഒന്നാമതും, കോഴിക്കോടിന്റെ എം പി നബിൽ സാഹി രണ്ടാമതും, തിരുവനന്തപുരത്തിന്റെ ആർ എസ് മനോജ് മൂന്നാം സ്ഥാനവുമായിരുന്നു. വനിതാ വിഭാഗത്തിൽപത്തനംതിട്ടയുടെ റീബ അന്ന ജോർജിനാണ് ഒന്നാം സ്ഥാനം. പാലക്കാടിന്റെ ബി സുപ്രിയ രണ്ടാമതും, എറണാകുളത്തിന്റെ ടി പി ആശ മുന്നാമതുമായി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽവയനാടിന്റെ ഷിയക്കാണ് ഒന്നാം സ്ഥാനം, കോഴിക്കേടിന്റെ കമീല രണ്ടാമതും, മലപ്പുറത്തിന്റെ നേഹ മൂന്നാമതുമായി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ക്ലബ്ബ് കോർഡിനേഷൻ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. മൂച്ചിക്കൽ മുതൽ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം വരെ എട്ടു കിലോമീറ്റർ ദൂരമായിരുന്നു ഓട്ടം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കേ യിൽ

91 93491 88855