താനൂരിൽ മാരത്തോൺ മത്സരം നാളെ നടക്കും

താനൂർ താനൂരിലെ നാല് സ്‌റ്റേഡിയങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി താനൂരിൽ നടത്തുന്ന മാരത്തോൺ മത്സരം ഇന്ന്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ക്ലബ്ബ് കോ – ഓർഡിനേഷൻ കമ്മിറ്റിയാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ 7ന് മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം പരിസരത്തിൽ നിന്നും തുടങ്ങുന്ന മാരത്തോൺ വട്ടത്താണി താനാളൂർ, ഒഴൂർ, കുറുവട്ടിശ്ശേരി വഴി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ അവസാനിക്കും. വനിതകൾക്കും , പുരുഷന്മാർക്കുംട്രാൻസ്ജെന്റേഴ്സിനും പ്രത്യേകം പ്രത്യേകം മത്സരം ഉണ്ടാവും. പ്രായപരിധിയും, രജിസ്ടേഷൻ ഫീസുമില്ല. ഒരോ വിഭാഗത്തിലുംവിജയികളാകുന്ന ഒന്നും രണ്ടും, മൂന്നും സ്ഥാനക്കാർക്ക് 5000, 3000, 1000 രൂപ ക്യാഷ് അവാർഡ് നൽകും. കുടുതൽ കായിക താരങ്ങളെപങ്കെടുപ്പിക്കുന്ന ക്ലബ്ബുകൾക്ക് ട്രോഫി സമ്മാനിക്കും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇