സഫീനത്ത് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ നടത്തി
കൊണ്ടോട്ടി : കേരള മാപ്പിള കലാ അക്കാദമിയുടെ വിദ്യാർത്ഥി യുവജന വിഭാഗം ഇശൽകൂട്ടം സംസ്ഥാന കമ്മിറ്റി 40 വയസ്സിനു മുകളിൽ ഉള്ളവരുടെ മാപ്പിളപ്പാട്ട് മത്സരം സഫീനത്ത് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ -2 നടത്തി.ചടങ്ങ് മലപ്പുറം ലോകസഭ എം പിയും പ്രമുഖ പ്രഭാഷകനുമായ ഡോ. എം. പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി നിയോജക മണ്ഡലം MLA ടി.വി ഇബ്രാഹീം മുഖ്യ അതിഥിയായിരുന്നു. കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട് സാബിഖ് കൊഴങ്ങോറൻ അധ്യക്ഷനായിരുന്നു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ തിരൂരങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇശൽകൂട്ടം ഏർപ്പെടുത്തിയ പ്രഥമ റഫീഖ് കൊച്ചുപള്ളി സ്മാരക ജീവൻ രത്ന പുരസ്‌കാരം ഖത്തറിലെ പ്രമുഖ വ്യവസായിയും പി. കെ സ്റ്റാർ ഗ്രൂപ്പ് എം ഡി യുമായ പി. കെ മുസ്തഫ ഹാജിക്കും, പി. പി. എ റഹീം സ്മാരക ജീവൻ രത്ന പുരസ്‌കാരം ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യം കെ. ടി ജബ്ബാർ ഹാജിക്കും നൽകി.കൊണ്ടോട്ടി റംല ബീഗം നഗറിൽ നടന്ന ചടങ്ങിൽ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ ഫസൽ കൊടുവള്ളി, സെക്രട്ടറി ഇസ്റത്ത് സഭ, ഉപാധ്യക്ഷൻ രാധാകൃഷ്ണൻ പൂവത്തിക്കൽ, ചാരിറ്റി വിംഗ് സംസ്ഥാന കൺവീനർ അബ്ദുറഹ്മാൻ കള്ളിത്തൊടി, ഇശൽകൂട്ടം സംസ്ഥാന സെക്രട്ടറി സയ്യിദ് ഫാദിൽ തങ്ങൾ ചാവക്കാട് തൃശ്ശൂർ, സീനിയർ വൈസ് പ്രസിഡണ്ട് ത്വാഹാ മാട്ടൂൽ കണ്ണൂർ, ചീഫ് കോഡിനേറ്റർ ശിഹാബ് വല്ലപ്പുഴ പാലക്കാട് , ഓർഗാനിസിങ് സെക്രട്ടറി സിറാജ്ജുദ്ധീൻ കൊടുവള്ളി കോഴിക്കോട്, പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകൻ അബ്ബാസ് കൊണ്ടോട്ടി, അക്കാദമി ജില്ലാ ജനറൽ സെക്രട്ടറി പി വി ഹസീബ് റഹ്‌മാൻ, ജില്ലാ സെക്രട്ടറി ബഷീർ തൊട്ടിയൻ, ഹമീദ് കരുമ്പിലാക്കൽ, അബുട്ടി ഹാജി, തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 16 മത്സരാർത്തികൾ മാറ്റുരച്ചു. കബീർ നല്ലളം കോഴിക്കോട് ഒന്നാം സ്ഥാനവും, അബൂബക്കർ കീഴ്ശേരി മലപ്പുറം രണ്ടാം സ്ഥാനവും, പി ടി റഷീദ് എടപ്പാൾ മൂന്നാം സ്ഥാനവും നേടി.ചടങ്ങിന് കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ വല്ലപ്പുഴ സ്വാഗതവും ഇശൽകൂട്ടം മലപ്പുറം ജില്ലാ സെക്രട്ടറി റിൻഷാദ് വെട്ടോടൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇