മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന് കീഴിൽ ഹാർമോണിയം പഠന ക്ലാസ് ആരംഭിച്ചു.

മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന് കീഴിൽ ആരംഭിച്ച ഹാർമോണിയം (ഹിന്ദുസ്ഥാനി) പഠന ക്ലാസ് കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് വർക്കിംങ് പ്രസിഡന്റ് എ.കെ മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു.ഹാർമോണിസ്റ്റും പ്രശസ്ത ഖവാലി – മദ്ഹ് ഭക്തി ഗായകനുമായ ഉസ്താദ് നല്ലവൻ മുഹമ്മദ് ഭായിയുടെ ശിക്ഷണത്തിൽ ആരംഭിച്ച പരിശീലന ക്ലാസ്ചെമ്മാട് സുകുബസാറിലുള്ള ചാപ്റ്റർ ഓഫീസിൽ വെച്ച് എല്ലാ വെള്ളിഴായ്ച്ചകളിലും വൈകീട്ട് നാല് മണിക്കാണ് നടത്തപ്പെടുന്നത്. പ്രമുഖ സംഗീത അദ്ധ്യാപകരുടെ കീഴിൽ എല്ലാ ഞായറാഴ്ചകളിലും മാപ്പിളപ്പാട്ട് പരിശീലന ക്ലാസ് നിലവിൽ നടത്തിവരുന്നുണ്ട്. തിരൂരങ്ങാടി ചാപ്റ്റർ പ്രസിഡന്റ് സിദ്ധീഖ് പനക്കൽ ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.അശ്‌റഫ് തച്ചറപടിക്കൽ, ഉസ്താദ് നല്ലവൻ മുഹമ്മദ്, ഷംശുദ്ധീൻ മാഷ് കാനാഞ്ചേരി, അശ്റഫ് സി.എച്ച്, അഷ്ക്കർ ബാബു കെ.പി, സലാഹുദ്ധീൻ കെ.കെ, റഷീദ് വെള്ളിയാമ്പുറം, കബീർ കെ.കെ, ഹംസ കൈതകത്ത് തുടങ്ങിയവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇