മാപ്പിളപ്പാട്ടിന്റെ ഈണവും താളവും നെഞ്ചേറ്റി പി.എം.എസ്‌.ടി കോളേജ്

മാപ്പിളപ്പാട്ടിന്റെ ഇശലുകൾ കൊണ്ട് മുഖരിതമായി പി.എം.എസ്‌.ടി കോളേജ് കുണ്ടൂർ. മെഹ്ഫിൽ 2023
ഇന്റർകോളേജിയറ്റ് മാപ്പിളപ്പാട്ട് മത്സരമാണ് ബുധനാഴ്ച
പി.എം.എസ്‌.ടി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നത്. പി.എം.എസ്.ടി കോളേജ് യൂണിയനും മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പരിപാടിയുടെ ഉദ്ഘാടനം മാപ്പിളപ്പാട്ട് ഗവേഷകനും മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ജോയിന്റ് സെക്രട്ടറിയുമായ ഫൈസൽ എളേറ്റിൽ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ ഇബ്രാഹിം അധ്യക്ഷനായിരുന്നു. ഫൈസൽ എളേറ്റിൽ, മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി കലാവിഭാഗം മുൻ കൺവീനർ അബ്ബാസ് കൊണ്ടോട്ടി,മാപ്പിളപ്പാട്ട് നിരൂപകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം എന്നിവർ വിധികർത്താക്കളായി.
നാല്പതു കോളേജുകളിൽ നിന്നായി അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ടാം വർഷമാണ് മെഹ്ഫിൽ – മാപ്പിളപ്പാട്ട് മത്സരം പി.എം.എസ്‌.ടി കോളേജിൽ സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ മുഹമ്മദ് നിഹാൽ സി.പി ( എം.ഇ.എസ്‌ കോളേജ് പൊന്നാനി)ഒന്നാം സ്ഥാനവും, കെ.വി ഷൈമ (ശ്രീകൃഷ്ണ കോളേജ് , ഗുരുവായൂർ) രണ്ടാം സ്ഥാനവും, ഒ.മുഹമ്മദ് ഷമീം ( പി.എം.എസ്. ടി കോളേജ്, കുണ്ടൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കുണ്ടൂർ മർക്കസ് സെക്രട്ടറി എൻ പി ആലിഹാജി, എം.സി ബാവ ഹാജി,മുഹമ്മദ് ഹാജി കാവുങ്കൽ, എം.സി, കുഞ്ഞുട്ടി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ കെ മുസ്തഫ , സൈക്കോളജി വിഭാഗം മേധാവി ഡോ. എം കൃഷ്ണകുമാർ, സോഷ്യോളജി വിഭാഗം മേധാവി കെ.കെ നജ്മുന്നീസ, ഇംഗ്ലീഷ് വിഭാഗം മേധാവി എൻ.കെ സജിനി എന്നിവർ ആശംസകൾ അറിയിച്ചു. മലയാളം വിഭാഗം മേധാവി കെ സരിത സ്വാഗതവും , കോളേജ് യൂണിയൻ ചെയർമാൻ ഷുഹൈബ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇