മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനായി
മണിയൻപിള്ള രാജുവിന്റെ മകനും യുവ താരങ്ങളില്‍ ശ്രദ്ധേയനുമായ നിരഞ്‍ജ് വിവാഹിതനായി. ഫാഷൻ ഡിസൈനര്‍ ആയ നിരഞ്‍ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം. മമ്മുട്ടി, ജയറാം, ജഗദീഷ്, സുരേഷ് കുമാര്‍, സേതു തുടങ്ങി സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.നടൻ മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്‍ജ്. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്‍ജ് വെള്ളിത്തിരിയിലെത്തുന്നത്. മോഹൻലാല്‍ നായകനായ ചിത്രം ‘ഡ്രാമ’ അടക്കമുള്ളവയില്‍ നിരഞ്‍ജ് അഭിനയിച്ചിട്ടുണ്ട്. ‘വിവാഹ ആവാഹന’മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.