മണിപ്പൂർ: എസ്.ഡിപി.ഐ നൈറ്റ് വിജിൽ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : .എടരിക്കോട് എന്നി സ്ഥലങ്ങളിൽ വംശഹത്യക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം നടത്തി.മഹാത്മാ ഗാന്ധി വധം മുതൽ തുടങ്ങിയ ഫാഷിസ്റ്റ് ആക്രമങ്ങൾ ഇന്ന് അനുദിനം വർധിച്ച് വരുന്ന ഭീകരമായ അവസ്ഥയാണ് രാജ്യത്ത് വളർന്ന് കൊണ്ടിരിക്കുന്നതെന്ന് നൈറ്റ് വിജൽ ഉത്ഘാടനം ചെയ്ത് സംസാരിച്ച ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.ഇന്ത്യയിലെ മുഴുവനാളുകളും എന്റെ സഹോദരി, സഹോദരൻമാരാണന്ന് ചെറുപ്പം മുതൽ പഠിക്കുന്ന നമുക്ക് മണിപൂരിലെ പീഡിതരുടെ കണ്ണുനീര് നമ്മെ ഫാഷിസത്തിനെതിരെയുള്ള സന്ധിയില്ല സമരങ്ങൾക്ക് പ്രചോദനമാവേണ്ടതുണ്ട് ഗാന്ധി വധത്തെ തുടർന്ന് ഫാഷിസത്തെ തകർത്ത് ഇല്ലായ്മ ചെയ്യാൻ കഴിയാത്ത നമുക്ക് ഇനിയെങ്കിലും ഭീകരശക്തികളെ ഇല്ലായ്മ ചെയ്യാനുള്ള കൂട്ടായ്മ ഉയർന്ന് വരണമെന്നും അദ്ധേഹം പറഞ്ഞു.പരപ്പനങ്ങാടി യിൽ എസ്.ഡി.പി.ഐ തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫർ ചെമ്മാട്, സിദ്ധീഖ് കെ സലാം കെ , ഫൈസൽ .ഹബീബ് വി ടി .മുഹമ്മദലി നേതൃത്വം നൽകി.എടരിക്കോട് മണ്ഡലം ട്രഷറർ മുനീർ .ബക്കർ എടരിക്കോട് .ശിഹാബ് .റഫീഖ് .സുബൈർ .സലാം .ഫൈസൽ എന്നിവർ നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇