fbpx

മമ്മൂട്ടിക്കും ജ്യോതികയ്ക്കുമൊപ്പം ‘കാതൽ’ ലൊക്കേഷനിൽ സൂര്യ

മമ്മൂട്ടി–ജ്യോതിക എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ ചിത്രത്തിന്റെ ലൊക്കേഷനിലെത്തി നടൻ സൂര്യ. മമ്മൂട്ടിക്കും ജ്യോതികയ്ക്കുമൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സെറ്റിൽ ഏറെ നേരം ചിലവഴിച്ച സൂര്യ, താരങ്ങൾക്കൊപ്പം ഒരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷമാണു മടങ്ങിയത്. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടയിലാണ് അപ്രതീക്ഷിത അതിഥിയായി സൂര്യ എത്തിയത്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണു മറ്റ് പ്രധാന അഭിനേതാക്കള്‍.തിരക്കഥ: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ.തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍. ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്‌ഷന്‍.