മമ്പുറം ആണ്ട് നേർച്ച നാളെ

മമ്പുറം ആസാദ് നഗർ ഖാസി റോഡിൽ പതിറ്റാണ്ടുകളായി നടത്തി വരുന്ന മമ്പുറം ഖുത്തുബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ 185-ാo ആണ്ട് നേർച്ച നാളെ ബുധനാഴ്ച അതിവിപുലമായ പരിപടികളോടെ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന മൗലിദ് പരായണത്തിന് തിരൂരങ്ങാടി വലിയപള്ളി ഖത്തീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പിതി, മുദരിസ് ഇബ്രാഹിം, ഫൈസി കിടങ്ങഴം തുടങ്ങിയവർ നേതൃത്വം നൽകും.തുടർന്ന് പ്രാർത്ഥനകളും നടക്കും.അന്നദാന വിതരണവും ഉണ്ടായിരിക്കുമെന്ന് ആസാദ് നഗർ നേർച്ച കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Comments are closed.